വനിതാ സബ് കലക്ടറെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി; ക്ലർക്കിന് സസ്പെൻഷൻ...

തിരുവനന്തപുരം ∙ വനിതാ സബ് കലക്ടറെ നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും വാട്സാപ്പിൽ അനുചിതമായ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്ത ക്ലർക്കിന് സസ്പെൻഷൻ. സബ് കലക്ടറും റവന്യു ഡിവിഷനൽ ഓഫിസറും ജില്ലാ വികസന കമ്മിഷണറുമായ അശ്വതി ശ്രീനിവാസിന്റെ പരാതിയിലാണു സർക്കാർ നടപടി.

ആർഡിഒ ഓഫിസിൽ ജോലി ചെയ്യുന്ന സന്തോഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. തിങ്കളാഴ്ചയാണു പരാതിക്കിടയായ സംഭവങ്ങൾ. ചൊവ്വാഴ്ചയാണ് ഐഎഎസ് ഉദ്യോഗസ്ഥ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു പരാതി നൽകിയത്.

Title: Clerk suspended for harassing woman sub collector by phone
Write your comment
All fields are mandatory.